ഈ മഴക്കാലത്ത് ഒരു കിടിലന്‍ മസാല ചായ കുടിച്ചാലോ
ചായ കുടിക്കാത്തവര്‍ വളരെ കുറവായിരിക്കും. ചായ പ്രേമികള്‍ക്ക് ഇതാ ഒരു കിടിലന്‍ മസാല ചായ. മസാല ചായ കുടിക്കുന്നത് നിങ്ങളുടെ ഹൃദയാരോഗ്യത്തിനും ദഹനപ്രശ്‌നങ്ങള്‍ക്കും നല്ലതാണ്.
മസാല ചായ ഉണ്ടാക്കുന്ന വിധം...
ചേരുവകള്‍...
ഏലയ്ക്ക 5 എണ്ണം
പട്ട 2 എണ്ണ
ഗ്രാമ്പു 6 എണ്ണം
ഇഞ്ചി 2 ടേബിള്‍സ്പൂണ്‍
കുരുമുളക് 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം:
ഒരു പാനില്‍ മസാലയ്ക്ക് വേണ്ട ചേരുവകളെടുത്ത് ചൂടാക്കുക. നല്ലൊരു മണം വരുന്നതുവരെ വഴറ്റുക.
ഇത് ഒരു ബൗളിലേക്ക് മാറ്റി നന്നായി തണുക്കാന്‍ അനുവദിക്കുക. ശേഷം ഇത് നന്നായി പൊടിച്ചെടുക്കുക.
ഇത് നല്ല അടച്ചുറപ്പുള്ള പാത്രത്തില്‍ ഒരുമാസത്തോളം സൂക്ഷിച്ചുവയ്ക്കാം.
മസാല ചായ ഉണ്ടാക്കാന്‍ ഒരു പാനില്‍ പാല്‍ ചൂടാക്കുക. പാല്‍ തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ ചായപ്പൊടിയിട്ട് തീ കുറയ്ക്കുക.
ശേഷം ഇഞ്ചിയും പഞ്ചസാരയും ഒരു ടേബിള്‍സ്പൂണ്‍ മസാല ചായപ്പൊടിയും ചേര്‍ത്ത് അഞ്ച് മിനിറ്റ് ചെറുതീയില്‍ ചൂടാക്കുക. ഇളക്കിയശേഷം ഗ്ലാസില്‍ ഒഴിച്ച് ചൂട് മാറുന്നതിന് മുമ്പ് കുടിക്കാം.